കുർബാന സമയം
തിങ്കൾ - വ്യാഴം 6 AM & 7 AM , വെള്ളി - 6.00 AM & 5.30 PM , ശനി - 6.00 AM & 7 AM , ഞായർ - 6.00 AM , 8 AM , 9.45 AM & 5.30 PM
info@shipchurcheravu.com IThanks Giving

History of St.Theresa Church

A.D 900

7 കുടുംബംഗൽ ചേർന്ന് പള്ളി സ്ഥാപിച്ചു.പദൊത്പത്തി വർണ്ണന പ്രകാരം "അരിമ്പൂർ" എന്നാൽ അരിയുടെ "പുരം" എന്നാണ്. ഏറവു അരിമ്പൂർ പ്രദേശം നാലു വശവും വെള്ളത്താൽ ചുറ്റപെട്ടതാണ്.

AUG 7 1926

( 1102 ചിങ്ങം 22 ) മണലൂർ നിവാസിയായ mr ദേവസ്സി വറുതുണ്ണി പൂപ്പാടി അദേഹത്തിന്റെ 72 സെൻറ് സ്ഥലം പള്ളിക്കായി വിട്ടു നല്കുകയും അന്നത്തെ വികാരിയായിരുന്ന ഫാ. അഗസ്റ്റി അലക്സാണ്ടർ ( ചാണ്ടി ) കയ്യലത്ത് അത് സ്വീകരിക്കുകയും ചെയ്തു.

1936

ഫ. പീറ്റെർ കുണ്ടംകുളംതിന്റെ കാർമികത്തത്തിൽ ഏറവിൽ ഒരു പള്ളി സ്ഥാപിതമായി. വളരെ ലളിതമായി നടന്ന ചടങ്ങിൽ വച് പള്ളിയിൽ ഒരു ചെറിയ കുരിശും മാതാവിന്റെ ഫോട്ടോയും സ്ഥാപിച്ചു.

OCT 1942

കൊച്ചി രാജാവിന്റെയും, തൃശൂർ ബിഷപ്‌ ഫ്രാൻസിസ് വഴപ്പിള്ളിയുടെയും ആശീർവാദത്തോടെയും അനുവാദത്തോടെയും ഫാ. ദേവസ്സി തെക്കത്ത് ഏറവു പള്ളിയിലെ ആദ്യ കുര്ബാന ചടങ്ങിനു സാരഥ്യം വഹിച്ചു.

1942 TO 1966

ഏറവു പള്ളിയിൽ കുര്ബാന ചടങ്ങുകൽക്ക് നേത്രുതം കൊടുത്ത് അരിമ്പൂർ പള്ളിയിലെ റെവ്.വികരിയുടെയും, എല്തുരുത്തിലെ സി എം ഐ പുരോഹിതനെയും ആദരവോടെ സ്മരിക്കുന്നു.

JUL 3 1966

തൃശൂർ ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത മാർ.ജോർജ് ആലപ്പാട്ട് ഏറവു പരിഷ് സ്ഥാപിക്കുകയും അരിമ്പൂർ വികാരി ഫാ. ആന്റണി ഇരിമ്പനെ ആദ്യ പരിഷ് പുരോഹിതനായി നിയമിച്ചു.

JUL 19 1968

ഫാ. ആന്റണി ഇരിമ്പന് ശേഷം സെമിത്തെരിക്കുള്ള സ്ഥലം വാങ്ങി. ഫാ. സക്കറിയാസ് പുതുശ്ശേരി പരിഷ് പുരോഹിതനായി നിയമിതനായി.

1971

ഫാ. ജേകബ് പാറനിലം നടപ്പ് വികാരിയായി.

1972

പുരോഹിത ഭവനത്തിന്റെ നിര്മ്മാണം തുടങ്ങി.

1973

1973 - 1974 ൽ ഫാ. സെബാസ്ടിൻ പഞ്ഞിക്കാരൻ വികാരി ആയി നിയമിതനായി.

1974

ഫാ. ജോസ് കാച്ചപ്പിള്ളി (1974 - 77 ) വികാരിയായി ചാർജ് എടുക്കുകയും,കാറ്റിസം ക്ലാസ്സിനുള്ള നിര്മ്മാണം ആരംഭിക്കുകയും ചെയ്തു.

1977

ഫാദർ എമ്മാനുഎൽ രാതപ്പില്ലി, (ഏറ്റവും സുധീർഗമായി ഇടവകയിൽ സേവനമനുഷ്ടിച്ച വികാരിയച്ചൻ(1977-84) ചാർജെടുത്തു.ഇടവകയിലെ ജനങ്ങൾക്ക് അച്ഛനെ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല .കപ്പൽ പള്ളിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളുടെയും നേത്രത്വം വഹിച്ചത് അച്ഛനാണ് . എന്ജിനിയര്മാരുടെ എതിർപ്പുകളുടെ ഇടയിലും ഇടയിലും അച്ഛൻ തന്ടെ സ്വപ്നപധതിയുടെ രൂപരേഖ വളരെ മനക്കരുത്തോടും പ്രേരകമായ ദര്ഷനതോടെയും മുന്നോട്ടു കൊണ്ട്പോയി

JUL 1 1978

സെയിന്റ് ജോസെഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തനം ആരംഭിച്ചു

DEC 25 1983

എരവ് സെയിന്റ് തെരേസാസ് പള്ളി ഫാദർ ജോസഫ്‌ കുണ്ടുകുളം പ്രതിഷ്ട്ട നടത്തി വിശുദ്ധീകരിച്ചു.

1984

ഫാദർ ബെര്നാര്ദ് (1984–88)വികാരിയായി

SEP 2 1986

അരിമ്പൂർ ഹൈ സ്കൂളിന്റെ പൂർണ നടത്തിപ്പും സെയിന്റ് തെരേസാസ് പള്ളി ഏറ്റെടുത്തു.

1988

ഫാദർ ജോണ്‍ മൂളാൻ വികാരിയായി വന്നു .ഈ കാലയളവിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കൂടുതൽ ക്ലാസ്സ്‌ മുറികൾ നിർമ്മിച്ചു.

1992

വികാരിയായി ഫാദർ സൈമണ്‍ തെര്മാതത്തെ(1992-96) നിയമിച്ചു

OCT 3 1993

പള്ളിയിലെ പുതിയ സെമിത്തേരി തൃശൂർ മെത്രാനായ ഫാദർ ജോസഫ്‌ കുണ്ടുകുളം ആഷീർവദിചു .

1995

പുതിയ പള്ളിമേട പണിതു.

1996

ഫാദർ ജോർജ് ചെലെപ്പടാൻ (1996-99) വികാരിയായി .

JUL 1 1997

ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആദ്യ ഘട്ടം പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു.

1998

ഇടവകയിലെ വിന്സേന്ഷിയൻ സിസ്റ്റെർസ് സയിന്റ്റ് വിന്സേന്ഷിയൻ കോണ്‍വെന്റ് ആരംഭിച്ചു.

1999

ഫാദർ ജോണ്‍ അയ്യങ്കാന വികാരിയായി വന്നു.

JUL 1 1999

ഫാദർ തോമസ്‌ കാക്കശേരി (1999-2003) വികാരിയായി വന്നു .ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രണ്ടാം ഘട്ടത്തിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു.

2002

സയിന്റ്റ് ജോസഫ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജത ജൂബിലീ ആഘോഷിച്ചു.

2003

ഫാദർ നോബി അംബൂക്കൻ വികാരിയായി വന്നു .

JUNE 2003

ഫാദർ പോൾ തെക്കാനത് വികാരിയായി ചാർജെടുത്തു .

JUNE 2005

വിശുദ്ധ കുര്ഭാനയോടും ജപമാല രാളിയോടുകൂടെയും 17 യൂണിറ്റുകളിൽ ഒരേ സമയം നടത്തി ദിവ്യകരുന്യവർഷം ആഘോഷിച്ചു.

NOV 2006

പുതിയ പ്ലസ്‌ ടു ബില്ടിങ്ങിന്റെ നിർമ്മാണം പൂര്തിയാക്കുകയും ആയതിന്റെ ആശിർവാദം ഫാദർ ജോസഫ്‌ പാസ്റെർ CMI നടത്തുകയും ചെയ്തു.

FEB 2006

ഫാ.ഡോ.ജയിംസ് ആളൂർ വികാരിയായി ചാർജെടുത്തു.

JAN 2008

ഫാ . ജോയ് കൊള്ളന്നൂർ വികാരിയായി ചാർജെടുത്തു.

Notice Board
  • പന്ത്രണ്ടാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ രണ്ടുവീതം യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിയിൽ ജപമാല വൈകീട്ട് 5 മണിക്ക് കുർബ്ബാന,തുടർന്ന് ജപമാല

Sunday Catechism

Rank Holders